Friday, August 8, 2014

Unknown ..


Meeting an unknown girl made my life even more beautiful..
My heart's desires are fulfilled..
I fell in love with her in the first sight..
How lonely I was..how lonesome..

Her arrival brought along spring in my life..
My eyes began to dream..

She is my love..she is my peace, my need.
I am lost in her thoughts day and night..

When she smiles my heart skips a beat..
That beauty, became my wish my desire..

I tried to tear out my heart and place it at ur feet..
Your memories, this rain, your smile, your voice,
your beauty all these took me to a wonder world
There will be no one in this world who love u as much as i do..
I love you that much..
One or the other day even I will die, but I will like you even after my death...
Even if I take a 1000 rebirths I will not love anyone else than u..
U are the goddess who helped me opening my eyes regarding love..
Till these eyes closes and become one in the soil I will not forget you..

Tuesday, August 5, 2014

ഓർമ്മകൾ ..

ഭൂമിയെ രണ്ടായി പിളര്ന്നു കൊണ്ട് കണ്ണെത്താത്ത ദൂരത്തോളം നീണ്ടു കിടക്കുന്ന റെയിൽ പാത .. മഴ ഭൂമിയെ പ്രണയം കൊണ്ട് തണുപ്പിക്കുന്നുണ്ടായിരുന്നു .. മഴയെ കീറി മുറിച്ചു കൊണ്ട് ചൂളം വിളിച്ചു പാഞ്ഞു പോകുന്ന തീവണ്ടിയിൽ ഇരുന്നു അയാൾ 30 വര്ഷം പിന്നിലേക്ക്‌, തന്റെ ഓര്മകളിലേക്ക് ഊളിയിട്ടു പോവുകയായിരുന്നു.. ആ ഓർമകളിൽ മുഴുകുമ്പോൾ തനിക്കു ഇപ്പോഴും 4 വയസു ആണ് എന്ന് അയാൾ തിരിച്ചറിഞ്ഞു ..

അന്നും  തോരാതെ മഴ പെയ്യുന്നുണ്ടായിരുന്നു.. മുറ്റത്ത്‌ ഇറങ്ങി കളിക്കാൻ തോന്നി എങ്കിലും അമ്മയുടെയും ഓപ്പോളിന്റെയും ശകാരം ഭയന്ന്അങ്ങനെ ചെയ്തില്ല ആ കുട്ടി .. ജോലി കഴിഞ്ഞു തനിക്കു പലഹാരവുമായി വരുന്ന അച്ഛനെ ധ്യാനിച്ച് മഴയെ കണ്ടു രസിച്ചു അങ്ങനെ ഇരുന്നു.. വീടിന്റെ പടിപ്പുരയിലൂടെ ആരൊക്കെയോ വരുന്നതായി കണ്ടു .. അവർ\ ആരെയോ തോളിൽ ചുമന്നു കൊണ്ടാണ് വരുന്നത്..ആരാണ് അത് എന്ന് അറിയാൻ അവൻ എത്തി നോക്കി.. അവർ കോലായിലേക്ക് കയറി വന്നു തോളിൽതാങ്ങി കൊണ്ട് വന്ന ശരീരം താഴെ ഇറക്കി വെച്ചു ..

തന്റെ അച്ഛന് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ആ കുഞ്ഞു നിന്നു .എന്തിനാണ് അവർ അച്ഛനെ താങ്ങി എടുത്തു കൊണ്ട് വന്നത് .. എന്തിനാണ് അമ്മയും ഓപ്പോളും ഇങ്ങനെ കരയുന്നത്.. 4 വയസ്സിന്റെ ചിന്തകള് അങ്ങനെ പോയി... ഒടുവിൽ ആരുടെയോ കൈ പിടിച്ചു ആ ചിതക്ക്‌ തീ കൊളുത്തുമ്പോൾ പോലും എന്താണ് സംഭവിക്കുന്നതു എന്ന് ആ കുഞ്ഞു മനസ്സ് അറിഞ്ഞില്ല ..

16 ദിവസങ്ങൾക്കിപ്പു റ൦ ബലി ചോറ് തിന്നാനായി കാക്കയെ കൈകൊട്ടി വിളിച്ചത് ആർതുല്ലസിചയിരുന്നു ..തന്റെ അച്ഛന്റെ ആതമവിന്റെ വിശപ്പ്‌ അടക്കാൻ ഉള്ളതായിരുന്നു ആ കർമ്മം എന്ന് അവൻ അറിഞ്ഞില്ല.. ബാല്യത്തിന്റെ നിഷ്കളങ്കത അത് ഒരു രസമുള്ള കളി ആയി കരുതി ...

വര്ഷങ്ങള്ക്ക്  ശേഷം ഒരു ആണ്‍ കുട്ടിയായി വളര്ന്നപ്പോ അവൻ ഒരു കാര്യം ശ്രദ്ധിച്ചു... ബലി ചോറ് തിന്നാൻ പറന്നെത്തുന്ന കാക്കകളിൽ ഒരെണ്ണം തന്നെ ശ്രദ്ധിക്കുന്നത് .. ആ കാക്കയുടെ കണ്ണുകൾക്ക്‌ ചുവരിൽ ഇരിക്കുന്ന ചിത്രത്തിലെ  കണ്ണുകളുമായി സാമ്യം ഉണ്ടോ ?

തീവണ്ടിയുടെ ചൂളം വിളി അയാളെ 30 വര്ഷം മുൻപോട്ടു പിന്നെയും ചലിപ്പിച്ചു.. ഓർമകളിൽ  നിന്ന് കണ്ണ് തുറന്നു തന്റെ നാടിനെ, അതിന്റെ വായുവിൽ അലിഞ്ഞു നില്ക്കുന്ന തന്റെ ഒര്മകളെ അയാൾ ദീര്ഖമായ ഒരു ശ്വസോച്ച്വസതിലൂടെ തന്നിലേക്ക് ആവാഹിച്ചു ..

Monday, August 4, 2014

മഴ ..


മഴയെ പ്രണയിക്കാത്തവരും, പ്രണയത്തിന്റെ ഓർമകളിൽ മഴക്കാലം  ഇല്ലാത്തവരും ഉണ്ടാകില്ല ..മഴ എന്നും ഒരു സംഗീതമായി തോന്നിയിരുന്നു.. ഇന്നും ജനാലയുടെ അപ്പുറം ആ സംഗീതം കേൾക്കാം ..കുട്ടിക്കാലത്തിന്റെ നിഷ്കളങ്കമായ ഓർമകളിൽ മഴ ഒരു ശത്രു ആയിരുന്നു .. കളിയ്ക്കാൻ മുറ്റത്ത്‌ ഇറങ്ങാൻ കഴിയാതെ, വീടിന്റെ അകത്തു ഇരുന്നു വിഷാദത്തോടെ മഴയെ നോക്കി കണ്ടിരുന്നു...ഇന്ന് ആ ശത്രുത ഒരു പ്രണയം ആയി മാറിയിരിക്കുന്നു.. അടക്കാനാവാത്ത ഒരു വികാരം,  മഴയെ പ്രകൃതിയുടെ കണ്ണുനീരായി കാണാൻ തുടങ്ങിയപ്പോൾ, മഴയെ കൂടുതൽ സ്നേഹിക്കുന്നു..

വേദന ഇങ്ങനെ കരഞ്ഞു തീര്ക്കുന്ന പ്രകൃതിയോടു എനിക്ക് എന്നും അസൂയ ആണ്... എനിക്ക് കഴിയാത്ത കാര്യം ചെയ്തു സുംതൃപ്തി തേടുന്നതിന്റെ അസൂയ,,യുഗങ്ങൾ ക്കിപ്പുറo   കരഞ്ഞിട്ടും തീരാത്ത എന്ത് വേദന ആണ് നിനക്ക്..

മഴയെ പ്രണയത്തോട് ബന്ധിപ്പിക്കുന്ന ഒരുപാടു കാര്യങ്ങൾ ഉണ്ടാവാം.
വരണ്ടുണങ്ങിയ ജന്മത്തിന്, ജീര്ണിച്ചു തുടങ്ങിയ മനസ്സിന്, നീ പുതു ജീവന്പകരുന്നു..മിഥുനത്തിലെ പുതു മഴ പോലെ ..
മഴയോട് എനിക്ക് എന്നും പ്രണയം ആയിരുന്നു.. നിന്നോടും..
 
ജന്മാന്തരത്തിന്റെ  കല്പടവുകളിൽ ഞാൻ കാത്തിരിക്കും, ജന്മങ്ങൾക്ക്‌  അപ്പുറം നീ ഒരു മഴയായി പെയ്യുന്നതും കാത്തു.. അന്ന് പെയ്തു പെയ്തു നീ എന്റെ ഓർമ്മകൾ എല്ലാം കഴുകിക്കളയുന്നതിനു മുൻപ് ഞാൻ നെയ്ത സ്വപ്നങ്ങൾ നിനക്ക് കാണിച്ചു തരാം.. അതിനു ശേഷം നിനക്ക് പെയ്തു തീരാം .. നിന്നിലൂടെ അലിഞ്ഞു എനിക്കും ഈ മണ്ണിൽ ചേരാം ...

കേൾ ക്കാൻ ഒരുപാടു ഇഷ്ടപ്പെടുന്ന ആ കവിത ഇപ്പോഴും മനസിൽ മുഴങ്ങുന്നു..മഴയുടെ നേർത്ത  മർമരം  പോലെ..

                      " അടരുവാൻ വയ്യ നിൻ  ഹൃദയത്തിൽ
                       നിന്നെനിക്കേതു സ്വർഗം വിളിച്ചാലും..
                       ഉരുകി നിൻ ആത്മാവിൻ ആഴങ്ങളിൽ
                       വീണു പൊലിയുമ്പൊഴനെന്റെ സ്വര്ഗം..
                       നിന്നിൽ അടിയുന്നതെ നിത്യ സത്യം.. "