അന്നും തോരാതെ മഴ പെയ്യുന്നുണ്ടായിരുന്നു.. മുറ്റത്ത് ഇറങ്ങി കളിക്കാൻ തോന്നി എങ്കിലും അമ്മയുടെയും ഓപ്പോളിന്റെയും ശകാരം ഭയന്ന്അങ്ങനെ ചെയ്തില്ല ആ കുട്ടി .. ജോലി കഴിഞ്ഞു തനിക്കു പലഹാരവുമായി വരുന്ന അച്ഛനെ ധ്യാനിച്ച് മഴയെ കണ്ടു രസിച്ചു അങ്ങനെ ഇരുന്നു.. വീടിന്റെ പടിപ്പുരയിലൂടെ ആരൊക്കെയോ വരുന്നതായി കണ്ടു .. അവർ\ ആരെയോ തോളിൽ ചുമന്നു കൊണ്ടാണ് വരുന്നത്..ആരാണ് അത് എന്ന് അറിയാൻ അവൻ എത്തി നോക്കി.. അവർ കോലായിലേക്ക് കയറി വന്നു തോളിൽതാങ്ങി കൊണ്ട് വന്ന ശരീരം താഴെ ഇറക്കി വെച്ചു ..
തന്റെ അച്ഛന് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ആ കുഞ്ഞു നിന്നു .എന്തിനാണ് അവർ അച്ഛനെ താങ്ങി എടുത്തു കൊണ്ട് വന്നത് .. എന്തിനാണ് അമ്മയും ഓപ്പോളും ഇങ്ങനെ കരയുന്നത്.. 4 വയസ്സിന്റെ ചിന്തകള് അങ്ങനെ പോയി... ഒടുവിൽ ആരുടെയോ കൈ പിടിച്ചു ആ ചിതക്ക് തീ കൊളുത്തുമ്പോൾ പോലും എന്താണ് സംഭവിക്കുന്നതു എന്ന് ആ കുഞ്ഞു മനസ്സ് അറിഞ്ഞില്ല ..
16 ദിവസങ്ങൾക്കിപ്പു റ൦ ബലി ചോറ് തിന്നാനായി കാക്കയെ കൈകൊട്ടി വിളിച്ചത് ആർതുല്ലസിചയിരുന്നു ..തന്റെ അച്ഛന്റെ ആതമവിന്റെ വിശപ്പ് അടക്കാൻ ഉള്ളതായിരുന്നു ആ കർമ്മം എന്ന് അവൻ അറിഞ്ഞില്ല.. ബാല്യത്തിന്റെ നിഷ്കളങ്കത അത് ഒരു രസമുള്ള കളി ആയി കരുതി ...
വര്ഷങ്ങള്ക്ക് ശേഷം ഒരു ആണ്‍ കുട്ടിയായി വളര്ന്നപ്പോ അവൻ ഒരു കാര്യം ശ്രദ്ധിച്ചു... ബലി ചോറ് തിന്നാൻ പറന്നെത്തുന്ന കാക്കകളിൽ ഒരെണ്ണം തന്നെ ശ്രദ്ധിക്കുന്നത് .. ആ കാക്കയുടെ കണ്ണുകൾക്ക് ചുവരിൽ ഇരിക്കുന്ന ചിത്രത്തിലെ കണ്ണുകളുമായി സാമ്യം ഉണ്ടോ ?
തീവണ്ടിയുടെ ചൂളം വിളി അയാളെ 30 വര്ഷം മുൻപോട്ടു പിന്നെയും ചലിപ്പിച്ചു.. ഓർമകളിൽ നിന്ന് കണ്ണ് തുറന്നു തന്റെ നാടിനെ, അതിന്റെ വായുവിൽ അലിഞ്ഞു നില്ക്കുന്ന തന്റെ ഒര്മകളെ അയാൾ ദീര്ഖമായ ഒരു ശ്വസോച്ച്വസതിലൂടെ തന്നിലേക്ക് ആവാഹിച്ചു ..
No comments:
Post a Comment